Monday, November 25, 2024

ഉത്തരേന്ത്യയിൽ അതിശൈത്യം: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ കേന്ദ്രം

ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നടത്തി. കനത്ത മൂടൽ മഞ്ഞിൽ ഡൽഹി വിമാനത്താവളത്തിലെ 20 വിമാന സർവീസുകളാണ് വൈകിയത്.

ദേശീയ തലസ്ഥാനത്തു ഇതുവരെ താപനില 1.9 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വരും ദിവസങ്ങളിൽ ശൈത്യം രൂക്ഷമാകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനമായ ബീഹാറിലെ ഗയയിലും ഭഗൽപൂരിലും ദൃശ്യപരത 200 മീറ്ററാണ്. ലഖ്നൗ, ഗ്വാളിയോർ തുടങ്ങിയ സ്ഥലങ്ങളിൽ യഥാക്രമം 50, 200 എന്നിങ്ങനെയാണ് ദൃശ്യപരത.

Latest News