അഫ്ഗാനിസ്ഥാനില്‍ അതി ശൈത്യത്തില്‍ 124 മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേര്‍ മരിച്ചെന്ന് താലിബാന്‍ ഭരണകൂടമാണ് വ്യക്തമാക്കിയത്. യാഥാര്‍ത്ഥ മരണം ഇതിലും കൂടുതല്‍ വരുമെന്നാണ് സന്നദ്ധ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവില്‍ അഫ്ഗാനിസ്ഥാനില്‍. രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്.
സന്നദ്ധ സംഘനകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നത് താലിബാന്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതും കൊടുംതണുപ്പില്‍ സാധാരണക്കാര്‍ക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.