Tuesday, November 26, 2024

വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും കബളിപ്പിക്കാന്‍ വ്യാജ പ്രചാരണം; പരാതി നല്‍കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലാപ്‌ടോപ്പ് ലഭിക്കുമെന്നും അതിനായി കൊടുത്തിരിക്കുന്ന ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങളും സന്ദേശത്തില്‍ ഉപയോഗിച്ചിരിന്നു. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അറിയിച്ചിരിക്കുകയാണ് മന്ത്രി വി.ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ രൂപം:

ഇത് വ്യാജ പ്രചരണം ആണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചിഹ്നങ്ങള്‍ ഉപയോഗിച്ചാണ് ഇത് പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കും.

 

Latest News