Wednesday, January 22, 2025

സുഡാനിൽ ക്ഷാമം പടരുന്നു: 2025 ൽ വർധിക്കുമെന്ന് മുന്നറിയിപ്പ്

സുഡാനിൽ ക്ഷാമം പടരുന്ന സാഹചര്യത്തിൽ പുതുവർഷത്തിലും അത് തുടരാൻ സാധ്യതയുണ്ടെന്ന് ഒരു അന്താരാഷ്ട്ര നിരീക്ഷണ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഇരുപത് മാസമായി ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ ‘പട്ടിണിയും രൂക്ഷമായ പോഷകാഹാരക്കുറവുമുള്ള ഒരു പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്” – സംയോജിത ഭക്ഷ്യസുരക്ഷാ ഫേസ് ക്ലാസിഫിക്കേഷന്റെ ക്ഷാമ അവലോകന സമിതിയുടെ ഒരു പുതിയ റിപ്പോർട്ടിൽ പറയുന്നു.

സുഡാനീസ് സായുധസേനയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധം 2023 ഏപ്രിലിൽ പൊട്ടിപ്പുറപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ അവരുടെ വീടുകളിൽനിന്ന് പലായനം ചെയ്യുകയും ചെയ്തു. സുഡാനിലെ കുറഞ്ഞത് അഞ്ച് പ്രദേശങ്ങളിലെങ്കിലും ക്ഷാമം നിലനിൽക്കുന്നുണ്ട്. നോർത്ത് ഡാർഫറിലെ സംസം, അബു ഷൗക്ക്, അൽ സലാം ക്യാമ്പുകൾ, പടിഞ്ഞാറൻ നുബ പർവതനിരകളിലുമാണ് ക്ഷാമം രൂക്ഷമായിട്ടുള്ളത്. ഡിസംബറിനും മെയ് മാസത്തിനുമിടയിൽ അഞ്ച് അധികപ്രദേശങ്ങൾ ക്ഷാമം നേരിടുമെന്ന് എഫ്. ആർ. സി. മുന്നറിയിപ്പ് നൽകുന്നു.

“പതിനേഴ് അധിക പ്രദേശങ്ങളിൽ ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജനസംഖ്യയുടെ പകുതിയും (24.6 ദശലക്ഷം ആളുകൾ) ഉയർന്ന അളവിലുള്ള കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു” – എഫ്. ആർ. സി. വെളിപ്പെടുത്തി. പട്ടിണി സാഹചര്യങ്ങൾ അനുഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട പ്രദേശങ്ങളിൽ, ആരോഗ്യസംരക്ഷണ സംവിധാനം വലിയ തോതിൽ തകർന്നുവെന്നും ശുചീകരണ-ശുചിത്വ സേവനങ്ങൾ തകർക്കപ്പെട്ടുവെന്നും സംഘടന മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News