Tuesday, November 26, 2024

ഫാസ്ടാഗ് കെവൈസി പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി ഇന്ന്; ചെയ്തില്ലെങ്കില്‍ ഫാസ്ടാഗ് അസാധു

ടോള്‍ പ്ലാസകളിലെ തിരക്ക് നിയന്ത്രിക്കാന്‍ നാഷ്ണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപം നല്‍കിയ പദ്ധതിയാണ് ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’. ഒന്നിലധികം വാഹനങ്ങള്‍ക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്ന പ്രവണതയെ ചെറുക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫെബ്രുവരി 29 ഓടെ ഫാസ്ടാഗില്‍ KYC പൂര്‍ത്തിയാക്കണമെന്ന് NHAI വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് ജനുവരി 31നായിരുന്നു ഇതിനായി അനുവദിച്ചിരുന്ന അവസാന തിയതി. പിന്നീട് തിയതി ഫെബ്രുവരി 29 ലേക്ക് നീട്ടുകയായിരുന്നു.

കെവൈസി പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെ എങ്ങനെ വിവരങ്ങള്‍ നല്‍കാമെന്ന് നോക്കാം. NHAI വെബ്സൈറ്റ് വഴിയും ഫാസ്ടാഗ് നല്‍കിയ ബാങ്ക് വെബ്സൈറ്റ് വഴിയും കെവൈസി പൂര്‍ത്തിയാക്കാം.

https://fastag.ihmcl.com/ എന്ന എന്‍എച്ച്എഐ വെബ്സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര് നല്‍കി ലോഗ് ഇന്‍ ചെയ്യണം. തുടര്‍ന്ന് ‘മൈ പ്രൊഫൈല്‍’ എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് ‘KYC’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. പിന്നാലെ വേണ്ട രേഖകള്‍ നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാന്‍കാര്‍ഡ്, ആധാര്‍, ആര്‍സി എന്നിങ്ങനെയുള്ള രേഖകളാണ് ആവശ്യമായി വരിക.

‘മൈ പ്രൊഫൈല്‍’ ടാബില്‍ തന്നെ വരുന്ന KYC status എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ നിങ്ങളുടെ കെവൈസി സ്റ്റാറ്റസ് അറിയാനും സാധിക്കും.

 

Latest News