Wednesday, April 2, 2025

പോലീസ് യൂണിഫോമില്‍നിന്ന് മകള്‍ക്ക് സല്യൂട്ടടിച്ച് അച്ഛന്‍

ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകള്‍ക്ക് പോലീസ് യൂണിഫോമില്‍നിന്ന് സല്യൂട്ട് ചെയ്ത് അച്ഛന്‍. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പോലീസ് അക്കാദമിയിലെത്തിയ മകള്‍ എ. ഉമാ ഹാരതിയെ എസ്പി എന്‍. വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഹൈദരാബാദ് പോലീസ് അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറാണ് എസ്പി എന്‍.വെങ്കടേശ്വരലു. 2022ലെ ഐഎഎസ് മൂന്നാം റാങ്കുകാരിയാണ് എ.ഉമാ ഹാരതി. കവാടത്തില്‍ മകളെയും സംഘത്തെയും സ്വീകരിച്ച അച്ഛന്‍ യൂണിഫോമില്‍ നീട്ടിയൊരു സല്യൂട്ട് നല്‍കുകയായിരുന്നു. ഇരുവര്‍ക്കും അത് അഭിമാനനിമിഷമായിരുന്നു.

 

Latest News