മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അർജന്റീന. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് അർജന്റീനയുടെ ലോകകിരീടം. 2014 ഫൈനലിൽ നഷ്ടപ്പെട്ട കിരീടം മെസ്സി തിരികെ കൊണ്ടുപോകുകയാണ്.
അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയാണ് വിജയകുതിപ്പ് തുടങ്ങിയത്. എയ്ഞ്ജൽ ഡി മരിയയും മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റം നടത്തി. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്ലാഗ് കാണിച്ചു. മത്സരത്തിന്റെ 23-ാം മിനിറ്റിൽ മെസിയുടെ കാലിൽ നിന്ന് പന്ത് ഗോൾപോസ്റ്റ് വലതകർത്തു കയറിയതോടെ അർജന്റീന ഉഷാറായി. പിന്നീട് ഇരു ടീമുകളും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. മത്സരം ഏതാണ്ട് സമനിലയിൽ എത്തിയപ്പോഴാണ് പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് തിരിഞ്ഞത്. പെനാലിറ്റി ഷൂട്ടൗട്ടിൽ നാലാമത്തെ നിർണായക കിക്കെടുക്കാനായി വന്നത് അർജന്റീനയുടെ മോണ്ടിയലാണ്. താരം ലക്ഷ്യം കണ്ടതോടെ അർജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തിൽ മുത്തമിട്ടു.