Friday, April 4, 2025

എല്ലാ രാജ്യങ്ങളിലും ഒരു സ്റ്റേഡിയത്തിന് പെലെയുടെ പേര് നല്‍കുമെന്ന് ഫിഫ പ്രസിഡന്റ്

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്റ്റേഡിയത്തിന് കാല്‍പ്പന്ത് കളിയിലെ ഇതിഹാസം പെലെയുടെ നാമം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്റിനോ. പെലെയുടെ സംസ്‌കാര ചടങ്ങില്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയ അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

‘ഏറെ ദുഃഖത്തോടെയാണ് നാം ഇവിടെ നില്‍ക്കുന്നത്. പെലെ അനശ്വരനാണ്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് അദ്ദേഹം. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് കടന്നുപോകുന്നത്. എന്നാല്‍, നമുക്ക് ഒരുപാട് പുഞ്ചിരികള്‍ സമ്മാനിച്ചയാളാണ് അദ്ദേഹം. അതുകൊണ്ട് ആ പുഞ്ചിരി നമുക്കുണ്ട്. ഫിഫ രാജാവിന് ആദരമര്‍പ്പിക്കുകയും ലോകത്തോടു മുഴുവന്‍ ഒരു നിമിഷം മൗനമാചരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു’, ഇന്‍ഫാന്റിനോ പറഞ്ഞു.

ഇന്നലെയാണ് പെലെയുടെ സംസ്‌കാരം നടന്നത്. പെലെ കളിച്ചുവളര്‍ന്ന സാന്റോസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. കളിക്കാരും ആരാധകരും അര്‍ബാനോ കാര്‍ദീറ സ്റ്റേഡിയത്തിലേക്ക് ഒഴുകി. മൈതാനമധ്യത്തില്‍ പൂക്കള്‍ വിരിച്ച മഞ്ചലില്‍ കണ്ണടച്ച് പെലെ കിടന്നപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കണ്ണീരോടെ ആദരമര്‍പ്പിച്ചു.

 

Latest News