Tuesday, November 26, 2024

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: ഓണച്ചെലവുകള്‍ക്കായി 2000 കോടിരൂപ കടമെടുക്കും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണച്ചെലവുകള്‍ക്കായി 2000 കോടിരൂപ കൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് മറ്റു ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായാണ് കടമെടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയായി ഉയരും.

കഴിഞ്ഞ ആഴ്ച 1000 കോടിരൂപ സര്‍ക്കാര്‍ കടമെടുത്തിരുന്നു. ഇതിനു പുറമെയാണ് വീണ്ടും 2000 കോടി കൂടികടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കടം എടുക്കുന്നതിലൂടെ മുടങ്ങിക്കിടക്കുന്ന രണ്ടു മാസത്തെ ക്ഷേമപെന്‍ഷനുകളും ആനുകൂല്യങ്ങളും, ഇതു കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നവർക്കും ബോണസ്, ഉത്സവബത്ത എന്നിവയും വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ഇതിനായി റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം ഈ മാസം 22ന് നടക്കുമെന്നാണ് വിവരം.

കടം എടുക്കുന്നതോടെ ഈ മാസം 21 മുതല്‍ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യും. കഴിഞ്ഞ വര്‍ഷത്തെ അതേ നിരക്കിലാണ് ആനുകൂല്യങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ ജീവനക്കാരില്‍ 32,560 രൂപയോ അതില്‍ താഴെയോ വേതനം ലഭിക്കുന്നവര്‍ക്കാണ് ബോണസ് ലഭിക്കുക. 4000 രൂപയാണ് ബോണസ്. ബോണസിന് അര്‍ഹയില്ലാത്ത ജീവനക്കാര്‍ക്ക് 2750 രൂപയും പെന്‍ഷന്‍കാര്‍ക്ക് 1000 രൂപ ഉത്സവ ബത്തയായും ലഭിക്കും

Latest News