വാട്‌സ്ആപ്പും സ്‌നാപ്ചാറ്റും ഉള്‍പ്പെടെ വിദേശ ഐടി പ്ലാറ്റ്‌ഫോമുകള്‍ക്ക് റഷ്യ പിഴ ചുമത്തി. റഷ്യന്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ റഷ്യയില്‍ തന്നെയുള്ള സെര്‍വറുകളില്‍ സൂക്ഷിക്കാന്‍ വിസമ്മതിച്ചതിനത്തുടര്‍ന്നാണിത്. വാട്‌സാപ് 1.8 കോടി റൂബിളും സ്‌നാപ്ചാറ്റ് 10 ലക്ഷം റൂബിളും ഒടുക്കാന്‍ മോസ്‌കോയിലെ കോടതി നിര്‍ദേശിച്ചു. ഡേറ്റിംഗ് ആപ്പായ ടിന്‍ഡറിന് 20 ലക്ഷം റൂബിള്‍ പിഴയിട്ടു.
വാട്‌സാപ്പിന് ഇതേ കാരണത്തിന് കഴിഞ്ഞ വര്‍ഷവും പിഴ ചുമത്തിയിരുന്നു. യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം വാട്‌സാപ്പിന്റെ മാതൃകമ്പനി മെറ്റയുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും റഷ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.