സ്വകാര്യ പാര്‍ട്ടിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആടിപ്പാടുന്ന ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മാരിന്റെ വീഡിയോ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാര്‍ട്ടിയില്‍ പ്രധാനമന്ത്രി നൃത്തം ചെയ്യുന്നതും ഗാനമാലപിക്കുന്നതുമാണ് വീഡിയോയിലുണ്ടായിരുന്നത്.
പ്രധാനമന്ത്രി ഓഫീസില്‍ ചെലവഴിക്കുന്നതിലേറെ സമയം പാര്‍ട്ടികളിലാണ് ചെലവഴിക്കുന്നതെന്നും മയക്കുമരുന്ന് പരിശോധന നടത്തണമെന്നും ഇതേത്തുടര്‍ന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ വീഡിയോ ഇത്രമേല്‍ വൈറലായതില്‍ തനിക്ക് നീരസമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി സന മാരിന്‍. ‘വസ്ത്രധാരണത്തിന്റെ പേരില്‍ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന ആളാണ് ഞാന്‍, സ്ത്രീയെന്ന നിലയില്‍ എനിക്കെതിരെ നടക്കുന്ന പ്രചരണത്തിന്റെ ഭാഗമാണ് പുതിയ ആരോപണം’. സന പറഞ്ഞു.
പാര്‍ട്ടിയില്‍ ലഹരി ഉണ്ടായിരുന്നെന്ന ആരോപണത്തെ തുടര്‍ന്ന് താന്‍ ലഹരി പരിശോധനയ്ക്ക് വിധേയയായെന്നും സന വ്യക്തമാക്കി.