Sunday, November 24, 2024

അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ തീപിടുത്തം: 40 മരണം

അമേരിക്ക-മെക്സിക്കോ അതിര്‍ത്തി പട്ടണമായ സ്യൂദാദ് ജുവാരാസിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച വൈകിയാണ് ക്യാമ്പില്‍ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായും 29 പേര്‍ക്കു പരിക്കേറ്റതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മധ്യ-ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള താത്കാലിക ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇവര്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ അപേക്ഷ സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിക്കുന്നവരാണ്. തീപിടുത്തം നടക്കുമ്പോള്‍ 68 പേര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നതായി മെക്സിക്കന്‍ സര്‍ക്കാരിന്‍റെ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

“ഞാൻ ഉച്ചയ്ക്ക് ഒരു മണി മുതൽ എന്റെ മക്കളുടെ പിതാവിനെ കാത്ത് ഇവിടെയുണ്ടായിരുന്നു, രാത്രി 10 മണിയോടെ ക്യാമ്പിന്‍റെ എല്ലാ വശത്തു നിന്നും പുക ഉയര്‍ന്നു” വെനസ്വേലൻ പൗരത്വമുള്ള 31 കാരിയായ വിയാംഗ്ലി ഇൻഫാന്റേ- റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാല്‍ തീപിടുത്തത്തിന്റെ കാരണം എന്തെന്നു വ്യക്തമല്ല. പ്രദേശം നിലവിൽ സുരക്ഷിതമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാദം.

Latest News