Monday, May 26, 2025

ഓസ്ട്രേലിയയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അഞ്ച് പേർ മരിച്ചു

ഓസ്‌ട്രേലിയയിലെ തെക്കുകിഴക്കൻ തീരത്തുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മരിക്കുകയും പതിനായിരക്കണക്കിന് പേർ ഒറ്റപ്പെടുകയും ചെയ്തതിനെത്തുടർന്ന്, അധികാരികൾ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവിടെ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.

“ഓസ്‌ട്രേലിയക്കാർക്ക് ഇപ്പോൾ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഫെഡറൽ, സംസ്ഥാന, തദ്ദേശ സർക്കാരുകളിലുടനീളം അടുത്ത് പ്രവർത്തിക്കുന്നത് തുടരുന്നു,” അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറയുന്നു. അപകടകരവും ഏറെ ദുഖകരുമായ സാഹചര്യങ്ങളിൽ ആളുകളെ രക്ഷിക്കാൻ 24 മണിക്കൂർ സേവനം അനുഷ്ഠിച്ച സന്നദ്ധപ്രവർത്തകർക്കും അടിയന്തര പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു. ‌

ഈ ആഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ പട്ടണങ്ങൾ ഒറ്റപ്പെടുകയും ഈ പ്രദേശങ്ങളിൽ, കന്നുകാലികൾ ഒലിച്ചുപോവുകയും, വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ഉണ്ടായതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിലെ മിഡ്-നോർത്ത് തീരമേഖലയിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ നടന്നുവരികയാണെന്ന് അടിയന്തര സേവന ഏജൻസി അറിയിച്ചു.

രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഏജൻസി വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News