സിക്കിമിലെ ടീസ്‌റ്റ നദി കരകവിഞ്ഞതിനെത്തുടര്‍ന്നുണ്ടായ മിന്നൽ പ്രളയത്തിൽ 29 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ഇതോടെ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 73 ആയി ഉയർന്നു. പ്രളയം ഉണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും 100ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സിക്കിം, ജൽപായ്ഗുഡി, കൂച്ച് ബെഹാർ, ബംഗ്ലാദേശ് അതിർത്തി എന്നിവിടങ്ങളിലെ ടീസ്റ്റ നദീ തീരത്തുനിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മഴയുടെ ശക്തി കുറഞ്ഞതോടെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. 3000 വിനോദസഞ്ചാരികള്‍ ലാച്ചനിൽ അടക്കം കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മാന്ത്രി അജയ് കുമാർ മിശ്രയുടെ നേതൃത്വത്തില്‍ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്ത് എത്തി. പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘം സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകുമെന്നും വ്യക്തമാക്കി.