മെഡിറ്റനേറിയന്‍ ചുഴലിക്കാറ്റായ ഡാനിയല്‍ വീശയടിച്ചതിനു പിന്നാലെ ലിബിയയില്‍ വെള്ളപ്പൊക്കം. സംഭവത്തില്‍ രണ്ടായിരത്തിലേറെപേർ മുങ്ങിമരിക്കുകയും ആയിരത്തിലധികം പേരെ കാണാതാവുകയും ചെയ്തു. രാജ്യത്തെ പ്രധാനനഗരങ്ങളിലൊന്നായ ഡെര്‍നയും സമീപപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതായാണ് വിവരം.
ഒരു ലക്ഷത്തോളം ജനസംഖ്യയുള്ള നഗരമായ ഡെര്‍നയില്‍ ആറായിരത്തിലേറെപേരെ കാണാതായെന്നും ലിബിയൻ പ്രധാനമന്ത്രി ഒസാമ ഹമദ് അറിയിച്ചു.മറ്റൊരു കിഴക്കന്‍ പട്ടണമായ ബൈദയിലും വെള്ളപ്പൊക്കത്തെ തുടർന്ന് വൻ നാശനഷ്ടങ്ങളാണുണ്ടായത്. മേഖലയിലെ രണ്ട് അണക്കെട്ടുകളുടെ തകര്‍ച്ചയും അപകടത്തിന്റെ ആഴം കൂട്ടി. നാല് പ്രധാന പാലങ്ങളും അണക്കെട്ടുകളുമാണ് തകര്‍ന്നതെന്ന് ഡെര്‍ന സിറ്റി കൗണ്‍സിലര്‍ അറിയിച്ചിരുന്നു.
സെപ്റ്റംബർ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയൽ കൊടുങ്കാറ്റ് വീശിയടിക്കാൻ തുടങ്ങിയത്. തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങൾ പൂർണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കന്‍ നഗരങ്ങളായ ബെന്‍ഗാസി, സൂസെ, ഡെര്‍ന, അല്‍ മര്‍ജ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം എത്തിക്കാനുള്ള നടപടികള്‍ യുഎന്നും ആരംഭിച്ചു.