Sunday, November 24, 2024

ഇറ്റലിയുടെ സ്വന്തം ടോട്ടോ, സാൽവതോറെ സ്‌കില്ലാച്ചി അന്തരിച്ചു

ഇറ്റലിയുടെ ഫുട്‌ബോൾ ഇതിഹാസം സാൽവതോറെ സ്‌കില്ലാച്ചി അന്തരിച്ചു. 59 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിൽ കഴിയവേ, പാലർമോയിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

1990 ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടിയ താരമാണ് സ്‌കില്ലാച്ചി. ടോട്ടോ എന്ന വിളിപ്പേരിൽ പ്രശസ്തനായിരുന്നു ഇദ്ദേഹം. 1980-കളിലാണ് അന്താരാഷ്ട്ര ഫുട്‌ബോളിലെത്തിയ ഇദ്ദേഹം ഇറ്റാലിയൻ ക്ലബ്ബുകളായ ജുവന്റസിനും ഇന്റർമിലാനും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ലോകകപ്പിനുമുൻപ് 1990 ൽ ജുവന്റസിന് യുവേഫ കപ്പും ഇറ്റാലിയൻ കപ്പും നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.

1990-ലെ ലോകകപ്പിൽ സ്‌കില്ലാച്ചിയുടെ മികവിൽ ആയിരുന്നു ഇറ്റലി മൂന്നാംസ്ഥാനത്തെത്തിയത്. സെമിയിൽ അർജന്റീനയോട് തോറ്റ ഇറ്റലി, പിന്നീട് മൂന്നാംസ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ആ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ആറു ഗോളുകൾ അടിച്ചുകൂട്ടിയാണ് ആ ലോകകപ്പിലെ ടോപ്‌സ്‌കോററായത്.

Latest News