Sunday, November 24, 2024

ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്

ലോകത്തിലെ സമ്പന്നരായ 10 വനിതകളുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വനിതകളുടെ സമ്പത്തിന്റെ കാര്യത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയതെന്നും ഫോബ്‌സ് ചൂണ്ടിക്കാട്ടി. ഫോബ്‌സ് പുറത്തു വിട്ട പട്ടികയനുസരിച്ച് ലോകത്ത് 2,781 ശതകോടീശ്വരന്‍മാരുണ്ട്. 2023നെ അപേക്ഷിച്ച് 2024ല്‍ ഈ പട്ടികയില്‍ ഇടംപിടിച്ച സ്ത്രീകളുടെ എണ്ണം കൂടുതലാണ്. 2024ല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ആകെ ശതകോടീശ്വരന്‍മാരുടെ 13.3 ശതമാനം സ്ത്രീകളാണ്. 2023ല്‍ ഇത് ഈ പ്രാതിനിധ്യം 12.8 ആയിരുന്നു. തുടര്‍ച്ചയായി നാലുവര്‍ഷവും സ്ത്രീകളുടെ കൂട്ടത്തില്‍ സമ്പത്തിന്റെ കാര്യത്തില്‍ ഫ്രഞ്ച് വ്യവസായിയും എഴുത്തുകാരിയുമായ ഫ്രാങ്കോയ്‌സ് ഇടം പിടിച്ചിട്ടുണ്ട്.

ബെറ്റണ്‍കോര്‍ട്ട് മെയേഴ്‌സ് ആണ് ഒന്നാംസ്ഥാനത്തുള്ളത്. 2024ലെ കണക്കനുസരിച്ച് 98.2 ബില്യണ്‍ യു.എസ് ഡോളറാണ് ഇവരുടെ ആസ്തി. എല്‍ ഓറിയലിന്റെ സ്ഥാപകനായ യൂജിന്‍ ഷൂല്ലറുടെ പേരക്കുട്ടിയാണിവര്‍. അമ്മ 2017ല്‍ മരിച്ചതോടെയാണ് കുടുംബ കമ്പനിയുടെ നിക്ഷേപവും ഓഹരികളും ചേര്‍ന്ന് മെയേഴ്‌സിന്റെ സമ്പത്ത് ഇരട്ടിപ്പിച്ചത്. ലോകസമ്പന്നരുടെ പട്ടികയില്‍ 16ാം സ്ഥാനത്താണിവര്‍. പട്ടികയില്‍ ഇന്ത്യക്കാരിയായ സാവിത്രി ജിന്‍ഡാലും ഇടം നേടി. 38 ബില്യണ്‍ ഡോളറിന്റെ സമ്പത്തുമായി അഞ്ചാംസ്ഥാനത്താണ് സാവിത്രി. ഒ.പി. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ എമെരിറ്റയാണ് അവര്‍. ഭര്‍ത്താവ് ഒ.പി.ജിന്‍ഡാലിന്റെ അപകട മരണശേഷമാണ് ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഓഹരികളും മറ്റും സാവിത്രിയിലേക്കും മക്കളിലേക്കും എത്തിയത്.

 

Latest News