ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ വന്‍ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി ഗൗതം അദാനിക്ക് നഷ്ടമായി. ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരന്‍ എന്ന പദവിയും അദാനിക്ക് നഷ്ടമായി.
ലോകകോടീശ്വരന്‍മാരുടെ ഫോര്‍ബ്സ് പട്ടികപ്രകാരം ഗൗതം അദാനി 15-ാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍. മുകേഷ് അംബാനിക്ക് 6.86 ലക്ഷം കോടിയുടെ ആസ്തിയും ഗൗതം അദാനിക്ക് 6.14 ലക്ഷം കോടിയുടെ ആസ്തിയുമാണുള്ളത്. കഴിഞ്ഞ ദിവസം ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തുപേരില്‍നിന്ന് അദാനി പുറത്തായിരുന്നു.
ഇതേസമയം, അദാനിയുടെ ഓഹരികളില്‍ ഇടിവ് തുടരുകയാണ്. ബുധനാഴ്ച 25 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം ഓഹരി വിപണികള്‍ നേട്ടം തുടരുകയാണ്. സെന്‍സെക്‌സ് 1.91 ശതമാനം ഉയര്‍ന്നു. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടന്‍ അദാനി കമ്പനികള്‍ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോയി.