ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് മാഗസില്‍ പുറത്തുവിട്ടു. മലയാളികളില്‍ ഒന്നാമന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസഫലി. 530 കോടി ഡോളറുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. ലോക റാങ്കില്‍ 497-ാം സ്ഥാനമാണ് യൂസഫ് അലിയുടേത്. 2,640 സമ്പന്നരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
211 ശതകോടിയുമായി ലൂയി വിറ്റന് ഉടമ ബെര്‍ണാഡ് അര്‍നോള്‍ഡാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്. ഇന്ത്യയില്‍ ഗൗതം അദാനിയെ പിന്നിലാക്കിക്കൊണ്ട് മുകേഷ് അംബാനി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 180 ശതകോടി ഡോളറുമായി ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്കാണ് ലോക സമ്പന്നനില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് 114 ശതകോടിയുമായി മൂന്നാമത്. ലോകത്തെ പകുതിയോളം കോടീശ്വരന്മാരുടെ സമ്പത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇടിവുവന്നെന്നാണ് ഫോബ്സിന്റെ വിലയിരുത്തല്‍. 250 പേരാണ് പട്ടികയില്‍ നിന്നും പുറത്താത്. 150 പേരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷത്തെ ഫോബ്സ് പുറത്ത് വിട്ട പട്ടികയില്‍ മലയാളികളില്‍ ഡോ ഷംഷീര്‍ വയലിലാണ് യുവ സമ്പന്നന്. ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് (320 കോടി), ആര് പി ഗ്രൂപ്പ് സ്ഥാപകന്‍ രവി പിള്ള (320 കോടി), ജെംസ് എഡ്യൂക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (300 കോടി), ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ് (280 കോടി),ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ (220 കോടി), ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് (210 കോടി), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി ഷിബുലാല്‍ (180 കോടി), വി ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപകന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (100 കോടി), എസ് ഡി ഷിബുലാല്‍ എന്നീ മലയാളികളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നവര്‍.
169 ഇന്ത്യക്കാര്‍ ഇടം നേടിയ ശതകോടീശ്വര പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയമാന് മുകേഷ് അംബാനി 83.4 ശതകോടി ആസ്തിയുമായാണ് ഒന്നാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം മുകേഷിനെ മറികടന്ന് ഒന്നാമതെത്തിയ അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി ഇപ്രാവശ്യം രണ്ടാം സ്ഥാനത്താണ്. അദാനിയുടെ ആസ്തി 90 ശതകോടി ഡോളറില്‍ നിന്ന് 47.2 ശതകോടി ഡോളറായി കുറഞ്ഞു. എച്ച്സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാറാണ് 25.6 ശതകോടിയുമായി മൂന്നാം സ്ഥാനത്ത്.