Wednesday, November 27, 2024

‘രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം വിലക്കുന്നു’: കനേഡിയന്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനവുമായി മസ്ക്

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രമുഖ വ്യസായി ഇലോണ്‍ മസ്ക്. രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം ട്രൂഡോ വിലക്കുകയാണെന്നാണ് മസ്കിന്റെ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാലദ് പങ്കുവച്ച ഒരു പോസ്റ്റിലാണ് ട്രൂഡോയ്ക്കെതിരെയുള്ള മസ്കിന്റെ പ്രസ്താവന ഉൾപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വാലദിന്റെ ഒരു പോസ്റ്റില്‍, ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ സെൻസർഷിപ്പിനാണ് കാനഡ സർക്കാർ തുടക്കംകുറിക്കാന്‍ പോകുന്നതെന്ന് എഴുതിയിരുന്നു. പോഡ്കാസ്റ്റുകൾ നൽകുന്ന ഓൺലൈൻ സ്ട്രീമിങ് സർവീസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സർക്കാറിനുമുമ്പാകെ രജിസ്റ്റർ ചെയ്യണമെന്നാണ് പോസ്റ്റില്‍ പങ്കുവച്ചിരുന്നത്. ഈ പോസ്റ്റിനു പ്രതികരണമായാണ് എക്സ് ഉള്‍പ്പെടയുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥനായ മസ്ക് രൂക്ഷവിമര്‍ശനം നടത്തിയത്.

“കാനഡയിലെ അഭിപ്രായസ്വാതന്ത്ര്യത്തെ തകർക്കാനാണ് ട്രൂഡോ ശ്രമിക്കുന്നത്. ഇത് രാജ്യത്തിനാകെ അപമാനകരമാണ്” – മസ്ക് കുറിച്ചു. അതേസമയം, സമാനമായി നേരത്തെയും ട്രൂഡോയുടെ നീക്കങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോവിഡുകാലത്ത് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഉടമകൾ നടത്തിയ സമരത്തെ ജസ്റ്റിൻ ട്രൂഡോ നേരിട്ട രീതിയും വിമർശനങ്ങൾക്ക് കാരണമായിരുന്നു.

Latest News