Thursday, January 23, 2025

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ നില പൂർവസ്ഥിതിയിലെന്ന് നിംസ് ആശുപത്രി

ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ തുടരുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ ആരോഗ്യം വീണ്ടെടുത്തു. അദ്ദേഹം ചികിത്സയിൽ കഴിയുന്ന നിംസ് ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

‘നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള തുടർചികിത്സയ്ക്കായി അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിൽ തടസ്സമില്ല’ ഡോക്ടർ അറിയിച്ചു. ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകും. ഇന്നുതന്നെ ബാംഗ്ലൂരിലേക്ക് മാറ്റുവാനും സാധ്യതയുണ്ട്.

സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡും കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ഉമ്മൻ ചാണ്ടിയെ പരിശോധിച്ചിരുന്നു. അവരും അദ്ദേഹത്തെ മാറ്റുന്നതിന് അനുമതി നൽകി. ബെംഗളൂരുവിലെ എച്ച്സിജി കാൻസർ സെന്ററിലേക്ക് തുടർചികിത്സയ്ക്കായി കൊണ്ടുപോകാൻ കോൺഗ്രസ് നേതൃത്വം എയർ ആംബുലൻസ് ഏർപ്പാടാക്കിയിട്ടുണ്ട്.

 

Latest News