Monday, November 25, 2024

മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റ് പർവേസ് മുഷറഫ് അന്തരിച്ചു

പാക്കിസ്ഥാൻ മുൻ പ്രസിഡന്‍റും കരസേന മേധാവിയുമായിരുന്ന പർവേസ് മുഷറഫ് അന്തരിച്ചു. അമിലോയിഡോസിസ് രോഗബാധിതനായി ദുബായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുഷറഫിന്‍റെ അന്ത്യം പാകിസ്ഥാൻ സർക്കാരും ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുന്‍ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസിച്ചിരുന്നത്. കൊലപാതക കേസില്‍ പാക്ക് പ്രാദേശിക കോടതി മുഷറഫിന് വധശിക്ഷയും വിധിച്ചിരുന്നു. പാക്കിസ്ഥാനിൽ വന്നാൽ ശിക്ഷിക്കപ്പെടുമെന്ന് ഭയന്നാണ് മുഷറഫ് ദുബായില്‍ താമസമാക്കിയത്.

1999 ഒക്ടോബർ 13 ന് ആയിരുന്നു മുഷറഫ് പാക്കിസ്ഥാന്‍റെ അധികാരം പിടിച്ചെടുത്തത്. സൈനിക മേധാവിയായി പട്ടാളഭരണകൂടത്തിനു നേതൃത്വം നൽകിയ അദ്ദേഹം 2001ല്‍ പാക്ക് പ്രസിഡന്റായി ചുമതലയേറ്റു. 2008ൽ ഇംപീച്ച്മെൻ്റ് നടപടികൾ നേരിട്ടതിനെ തുടർന്ന് മുഷറഫ് സ്ഥാനമൊഴിയുകയായിരുന്നു. കാർഗിൽ യുദ്ധ കാലത്ത് പാക്ക് സൈനിക മേധാവിയായിരുന്നു മുഷറഫ്.

Latest News