Tuesday, January 21, 2025

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നിര്യാതനായി

സാമ്പത്തിക വിദഗ്ദ്ധനും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് അന്തരിച്ചു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില വഷളാവുകയും രാത്രി 9.51 ഓടെ മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

2004 മേയ് 22 മുതൽ തുടർച്ചയായ പത്തു വർഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയാണ് അദ്ദേഹം. ഓക്സ്ഫോഡ് സർവകലാശാലയിലെ നഫിൽഡ് കോളേജിൽനിന്ന് 1962 ൽ സാമ്പത്തികശാസ്ത്രത്തിൽ ഡി. ഫിൽ പൂർത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തെ തേടി നിരവധി അവസരങ്ങളായിരുന്നു വന്നത്. പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നത പഠനകേന്ദ്രമായ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മികച്ച പ്രകടനം അദ്ദേഹത്തെ പ്രശസ്തിയുടെ ഉന്നതിയിലേക്ക് എത്തിക്കുന്നതിന് സഹായകമായിരുന്നു.

ഇത് 1987-1990 കാലയളവിൽ ജനീവയിലെ സൗത്ത് കമ്മിഷന്റെ സെക്രട്ടറി ജനറൽ പദവിയിൽ പ്രവർത്തിച്ചു. 1971 ൽ കേന്ദ്ര വാണിജ്യമന്ത്രാലയത്തിൽ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി നിയോഗിക്കപ്പെട്ടു. അടുത്ത വർഷം ധനമന്ത്രാലയത്തിന്റെ മുഖ്യ സാമ്പത്തികശാസ്ത്ര ഉപദേഷ്ടാവായി മാറി. പിന്നീട് ധനകാര്യ മന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മിഷൻ ഡെപ്യൂട്ടി ചെയർമാൻ, റിസർവ് ബാങ്ക് ഗവർണർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ ചെയർമാൻ തുടങ്ങിയ പദവികൾ അദ്ദേഹം വഹിച്ചു.

1991-96 കാലഘട്ടത്തിൽ ഡോ. സിങ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. ഈ കാലഘട്ടം ഇന്ത്യയെ സമ്ബനാധിച്ചിടത്തോളം നിർണ്ണായകമായ ഒന്നായിരുന്നു. സമഗ്ര സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിൽ അദ്ദേഹത്തിനുള്ള പങ്ക് ലോകം അംഗീകരിച്ചു. രാഷ്ട്രീയജീവിതത്തിൽ, രാജ്യസഭയിൽ അംഗമായിരുന്ന അദ്ദേഹം ഈ വർഷം ഏപ്രിലിൽ വിരമിച്ചു. 1991 മുതൽ. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷനേതാവായിരുന്നു. നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News