Friday, February 7, 2025

സൺഡേ സ്കൂൾ പാഠങ്ങളുടെ ഒരു ഓഡിയോ ബുക്ക് വിവരണത്തിന് മുൻ യു എസ് പ്രസിഡന്റ് ജിമ്മി കാർട്ടർക്ക് മരണാനന്തര ഗ്രാമി അവാർഡ്

മികച്ച ഓഡിയോ ബുക്ക്, ആഖ്യാനം, കഥപറച്ചിൽ റെക്കോർഡിംഗ് എന്നിവയ്ക്ക് ‘ലാസ്റ്റ് സൺഡേസ് ഇൻ പ്ലെയിൻസ്: എ സെന്റിനിയൽ സെലിബ്രേഷൻ’ എന്ന കൃതിക്ക് മുൻ യു എസ് പ്രസിഡന്റ് ആയിരുന്ന ജിമ്മി കാർട്ടറിന് മരണാനന്തര ഗ്രാമി അവാർഡ് ലഭിച്ചു. ഈ ഓഡിയോ ബുക്കിൽ കാർട്ടറിന്റെ അവസാന സൺഡേ സ്കൂൾ പാഠങ്ങളുടെ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു.

കാർട്ടറുടെ ചെറുമകനായ ജേസൺ കാർട്ടർ അദ്ദേഹത്തിനുവേണ്ടി അവാർഡ് സ്വീകരിച്ചു. സ്പോക്കൺ വേഡ് ആൽബത്തിനുമുമ്പ് മൂന്ന് അവാർഡുകൾ നേടിയ ജിമ്മി കാർട്ടറിന്റെ നാലാമത്തെ ഗ്രാമി അവാർഡാണിത്.

ജിമ്മി കാർട്ടർ ഡിസംബറിൽ നൂറാം വയസ്സിൽ അന്തരിച്ചു. ഈ അവാർഡ് അദ്ദേഹത്തിന്റെ സ്ഥായിയായ പാരമ്പര്യത്തിന്റെ തെളിവാണ്. തന്റെ മുത്തച്ഛന്റെ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതത്തിൽ സംഗീതം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ചെറുമകൻ പറഞ്ഞു. കാർട്ടറിന്റെ സംഗീതത്തോടുള്ള ഇഷ്ടവും സർഗാത്മക ആവിഷ്‌കാരവും അദ്ദേഹം അവാർഡ് സ്വീകരണചടങ്ങിൽ ഉദ്ധരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News