അമേരിക്കയുടെ ആദ്യ വനിതാ യാത്രിക ഉള്‍പ്പടെ നാലു ബഹിരാകാശ സഞ്ചാരികള്‍ ഭൂമിയില്‍ തിരിച്ചെത്തി. അമേരിക്കയുടെ നികോൾ മൻ, ജോഷ് കാസഡ, ജപ്പാന്റെ കോയിച്ചി റഷ്യൻ സഞ്ചാരി അന്ന കികിന എന്നിവരാണ് ആറു മാസങ്ങള്‍ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തിയത്.
2022 ഒക്ടോബറില്‍ സ്പേസ് എക്സിന്റെ പേടകത്തിൽ ആയിരുന്നു ഇവര്‍ ബഹിരാകാശത്തേക്കു യാത്ര തിരിച്ചത്. തുടര്‍ന്നു അഞ്ചു മാസത്തെ ദൗത്യത്തിനൊടുവിലാണ് ശനിയാഴ്ച ബഹിരാകാശയാത്രികര്‍ സ്റ്റേഷനിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തത്. ഇതിനിടയില്‍ ഇവരുടെ ഡ്രാഗൺ ക്യാപ്‌സ്യൂൾ മെക്സികോ ഉൾക്കടലിലെ ഫ്ലോറിഡ തീരത്ത് പതിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, നിലവില്‍ ഏഴ് ബഹിരാകാശ യാത്രികരാണ് അന്താരാഷട്ര ബഹിരാകാശ നിലയത്തില്‍ അവശേഷിക്കുന്നത്. ഇതില്‍ ഒരു യുഎഇ പൗരനും റഷ്യയുടേയും അമേരിക്കയുടേയും മൂന്നു പൗരന്മാരുമാണ് ഉള്‍പ്പെടുന്നത്.