നൈജീരിയയിലെ ഗ്രാമങ്ങളിൽ ഫുലാനി തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ നാലു ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയി. കടുന സംസ്ഥാനത്തെ കാച്ചിയ കൗണ്ടിയിലെ മൈ-ഇദ്ദോ, അരിക്കോൺ എന്നീ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങളിൽ നവംബർ ഒന്നിനാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടുപോകപ്പെട്ട നാല് ക്രിസ്ത്യാനികളിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് പ്രദേശവാസികൾ വെളിപ്പെടുത്തുന്നു.
മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയ തീവ്രവാദികൾ വൈകുന്നേരം അഞ്ചു മണിയോടെയാണ് നാലുപേരേയും തട്ടിക്കൊണ്ടു പോയത്. നവംബർ ഒന്നിന് ക്രിസ്ത്യാനികൾ അവരുടെ കൃഷിയിടങ്ങളിൽ പണിയെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മൈ-ഇദ്ദോ ഗ്രാമത്തിലെ രണ്ടാമത്തെ ആക്രമണമാണിത്.
ഒക്‌ടോബർ 17-ന് മൈ-ഇദ്ദോ ഗ്രാമത്തിൽ തീവ്രവാദികൾ നാല് ക്രിസ്ത്യൻ സ്ത്രീകളെയും ഒരു കുട്ടിയെയും തട്ടിക്കൊണ്ടുപോയിരുന്നു.