ഈ വര്‍ഷത്തെ ദേശീയ പഞ്ചായത്ത് പുരസ്‌കാരങ്ങളില്‍ നാലെണ്ണം കേരളത്തിന്. ആലപ്പുഴ- ചെറുതന, വീയപുരം, മലപ്പുറം- പെരുമ്പടപ്പ്, തൃശൂര്‍- അളഗപ്പ നഗര്‍ എന്നീ പഞ്ചായത്തുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ആയിരക്കണക്കിന് പഞ്ചായത്തുകളുമായി മത്സരിച്ചാണ് ഈ നേട്ടത്തിലേയ്ക്ക് എത്തിയതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരമുള്ള ഒമ്പത് സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് പഞ്ചായത്തുകള്‍ പുരസ്‌കാരത്തിന് ആര്‍ഹമായത്. പുരസ്‌കാരത്തിന് അര്‍ഹമായ പഞ്ചായത്തുകള്‍ക്ക് ഈ മാസം 17-ന് ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും. രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായാണ് ആലപ്പുഴയിലെ ചെറുതന പഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്. സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളുടെ മികവില്‍ വീയപുരവും ഒന്നാം സ്ഥാനം നേടി. മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്ത് ജലപര്യാപ്തതയിലാണ് രണ്ടാം സ്ഥാനം നേടിയത്. സംഭരണ വിഭാഗത്തിലാണ് തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടിയത്.