ദക്ഷിണ കൊറിയയിലുടനീളം പടർന്നുപിടിച്ച മാരകമായ കാട്ടുതീയിൽ നാലുപേർ മരിച്ചു. ഇതിനെ തുടർന്ന് അധികൃതർ മൂന്നു പ്രദേശങ്ങൾകൂടി ‘പ്രത്യേക ദുരന്തമേഖല’ ആയി പ്രഖ്യാപിച്ചു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണമാണ് കഴിഞ്ഞ ശനിയാഴ്ച പല പ്രദേശങ്ങളിലും തീപിടിത്തമുണ്ടായത്. സംഭവത്തിൽ നൂറുകണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമാവുകയും ചിലർക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവരികയും ചെയ്തു.
രാജ്യത്തിന്റെ തെക്കൻഭാഗത്തുള്ള സാഞ്ചിയോങ് പ്രദേശത്തു താമസിക്കുന്ന 64 വയസ്സുള്ള കർഷകനായ കിം ബ്യൂങ്-വുക്ക് തന്റെ വീട് നഷ്ടമായ വിഷമത്തിലാണ്. കുട്ടിക്കാലം മുതലുള്ള അദ്ദേഹത്തിന്റെ കുട്ടികളുടെ ചിത്രങ്ങളും ഓർമ്മകളുമെല്ലാം ആ വീട്ടിലായിരുന്നുവെന്നും അതെല്ലാം നഷ്ടമായെന്നും അദ്ദഹം പറയുന്നു. ദുരന്തനിവാരണത്തെ പിന്തുണയ്ക്കുകയും എത്രയുംവേഗം ഇവിടം വീണ്ടെടുക്കാനുതകുന്ന നടപടികൾ കൊണ്ടുവരണമെന്നും കീം പറയുന്നു.
ഈ സംഭവത്തോടെ സാഞ്ചിയോങ് പ്രത്യേക ദുരന്തമേഖലയായി മാറിയിരിക്കുകയാണ്. സൗത്ത് ജിയോങ്‌സാങ് പ്രവിശ്യയിലെ മറ്റൊരു മേഖലയായ ഉൽസാൻ, നോർത്ത് ജിയോങ്‌സാങ് പ്രവിശ്യകളിലെ മറ്റു രണ്ടു പ്രദേശങ്ങളും ഇതേ പട്ടികയിലുണ്ടെന്ന് ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക്ക്-സൂ പറയുന്നു. ഭരണഘടനാ കോടതിയുടെ നിർദേശത്തെത്തുടർന്ന് ഹാൻ ഇന്നലെ വീണ്ടും ദുരിതബാധിത പ്രദേശങ്ങളിലൊന്നായ ഉയിസോങ് മേഖല സന്ദർശിക്കുകയും അഭയം തേടിയ താമസക്കാരെ കാണുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.