ആഫ്രിക്കയുടെ തെക്കന്‍ മേഖലകളില്‍ ആഞ്ഞു വീശിയ ഫ്രെഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ചുഴലിക്കാറ്റെന്ന റെക്കോര്‍ഡുമായി ഫ്രെഡി ചുഴലിക്കാറ്റ് മലായ, മൊസാംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ തുടരുന്നത്. ഇവിടെ ഇതുവരെ അറുപതോളം പേര്‍ക്കു ജീവന്‍ നഷ്ടമായതായാണ് വിവരം.
ഇടയ്ക്കിടെ ദുര്‍ബലമാവുകയും പിന്നീട് ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന പ്രകൃതമാണ് ഫ്രെഡിക്കുള്ളത്. ആദ്യഘട്ടത്തിനു ശേഷം രണ്ടാമത്തെ വരവിലാണ് മലായ, മൊസാംബിയ എന്നീ രാജ്യങ്ങളില്‍ ചുഴലിക്കാറ്റ് എത്തിയത്. രണ്ടാം വരവില്‍ ശക്തി പ്രാപിച്ച ഫ്രെഡി കനത്ത നാശമാണ് രാജ്യങ്ങളില്‍ വിതച്ചത്. ആയിരക്കണക്കിന് ആളുകളെ ഇതിനോടകം മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
2023 ഫെബ്രുവരി ആദ്യം വടക്കന്‍ ഓസ്ട്രേലിയന്‍ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചാണ് ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ എത്തിയത്. ആദ്യഘട്ടത്തില്‍ ഫെബ്രുവരി 21-ന് മഡഗാസ്കറിലെ തെക്ക്-കിഴക്കൻ തീരത്ത് എത്തുകയും, പിന്നാലെ ഇത് മൗറീഷ്യസിലേയ്ക്കും ലാ റയുനിയനിലേക്കും വ്യാപിച്ചിരുന്നു.