Monday, November 25, 2024

വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍; തെലങ്കാനയില്‍ ഇനി സ്ത്രീകള്‍ക്ക് ബസ് യാത്ര സൗജന്യം

തെലങ്കാനയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്റേഴ്സിനും സൗജന്യ ബസ് യാത്ര ആരംഭിച്ച് സര്‍ക്കാര്‍. സൗജന്യ യാത്ര ലക്ഷ്യം വയ്ക്കുന്ന മഹാലക്ഷ്മി പദ്ധതി തെലങ്കാനയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ആറ് വാഗ്ദാനങ്ങളില്‍ ഒന്നാണ്. തെലങ്കാന ഗതാഗത വകുപ്പാണ് മഹാലക്ഷ്മി പദ്ധതി ആരംഭിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

മഹാലക്ഷ്മി യോജന പ്രകാരം സൗജന്യ ബസ് യാത്രയ്ക്കൊപ്പം സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 9 മുതലാണ് സംസ്ഥാനത്ത് മഹാലക്ഷ്മി യോജന പ്രാബല്യത്തില്‍ വരുന്നത്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ സെപ്റ്റംബര്‍ 18ന് ആയിരുന്നു കോണ്‍ഗ്രസ് മഹാലക്ഷ്മി യോജന പ്രഖ്യാപിച്ചത്.

രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം കോണ്‍ഗ്രസ് നടത്തിയ ആറ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കും അംഗീകാരം നല്‍കിയിരുന്നു. സ്ത്രീകള്‍ സഞ്ചരിക്കുന്ന ദൂരത്തിന് അനുസൃതമായ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പിന് നല്‍കും.

 

Latest News