Thursday, May 15, 2025

ശബരിമലയിലെ തീര്‍ത്ഥാടകര്‍ക്ക് സൗജന്യ ചികിത്സയുമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി

ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കായി സൗജന്യ ആരോഗ്യ സേവനവുമായി സന്നിധാനത്തെ ആയുര്‍വേദ ആശുപത്രി. ആശുപത്രിയില്‍ ആയിരക്കണക്കിന് പേരാണ് പ്രതിദിനം ചികിത്സ തേടിയെത്തുന്നത്.

വലിയ നടപന്തലിനോട് ചേര്‍ന്ന് അയ്യപ്പ ഭക്തര്‍ക്കായി 24 മണിക്കൂറും ആരോഗ്യ സേവനമൊരുക്കുകയാണ് സന്നിധാനം ആയൂര്‍വേദ ആശുപത്രി. ചികിത്സയും മരുന്നുമെല്ലാം സൗജന്യം. മല കയറി വരുമ്പോഴുള്ള ശരീര വേദന, മുട്ടുവേദന, പേശീ വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സയാണ് ഇവിടെ പ്രധാനം. പനി, ജലദോഷം, എന്നിവക്കുള്ള ചികിത്സയും ലഭ്യമാണ്. തെറാപ്പിയും, ആവി പിടിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. തീര്‍ത്ഥാടകര്‍ക്കൊപ്പം സന്നിധാനത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ചികിത്സക്കെത്താറുണ്ട്.

എട്ട് ഡോക്ടര്‍മാര്‍, മൂന്നു ഫാര്‍മസിസ്റ്റുകള്‍, ആറു തെറാപ്പിസ്റ്റുകള്‍ ഉള്‍പ്പെടെ 23 ജീവനക്കാരാണ് ആശുപത്രിയില്‍ സേവനത്തിനുള്ളത്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് ആയൂര്‍വേദ ആശുപത്രിയുടെ പ്രവര്‍ത്തനമുള്ളത്.

 

Latest News