ഫ്രഞ്ച് ആൽപ്സ് പർവത നിരയിലുണ്ടായ ഹിമപാതത്തിൽ നാലു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായതായും പരിക്കേറ്റതായും ഫ്രഞ്ച് സർക്കാർ അറിയിച്ചു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
മോണ്ട് ബ്ലോക്കിന് തെക്കുപടിഞ്ഞാറുള്ള അർമാൻസെറ്റ് ഗ്ലേസിയറിൽ ആണ് സംഭവം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3500അടി ഉയരത്തിലാണ് ഇത്. ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഗൈഡുമാരാണെന്ന് സ്ഥിരീകരിച്ചു.
അതേസമയം, ഹിമപാത ദുരന്തത്തിൽ
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ എന്നിവർ അനുശോചനം അറിയിച്ചു.