Sunday, November 24, 2024

പാരീസില്‍ ജൂത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് പ്രതികളുടെ ഇസ്രായേല്‍ വിരുദ്ധത മൂലമെന്ന് കണ്ടെത്തല്‍

പാരീസിലെ പ്രാന്തപ്രദേശമായ കോര്‍ബെവോയില്‍ വച്ച് മൂന്ന് കൗമാരക്കാര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തതായി 12 വയസ്സുള്ള ഒരു ജൂത പെണ്‍കുട്ടി കഴിഞ്ഞ ആഴ്ച പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ വിരുദ്ധതയുടെ ഭാഗമായാണ് അവര്‍ തന്നെ ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

മൂന്ന് പ്രതികളെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പാരീസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യം നടത്തിയവരില്‍ ഒരാള്‍ ഇരയുടെ മുന്‍ കാമുകനായിരുന്നു.

ഇയാളുടെ ഫോണില്‍ നിന്ന് ഇസ്രായേല്‍ പതാക കത്തിക്കുന്നത് അടക്കമുള്ള തെളിവുകള്‍ അന്വേഷകര്‍ കണ്ടെത്തിയതെന്നും പലസ്തീനിനെക്കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞതിനാലാണ് താന്‍ ഇരയെ അടിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

Latest News