Friday, January 31, 2025

മാക്രോണിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായി; ചരടുവലിച്ചത് ഇടതുപക്ഷവും തീവ്ര വലതുപക്ഷവും

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഭരണമുന്നണിക്ക് ദേശീയ അസംബ്ലിയില്‍ ഭൂരിപക്ഷം നഷ്ടമായി. രണ്ട് മാസം മുന്‍പ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച നേടിയ മക്രോണിന് ദേശീയ അസംബ്ലിയില്‍ കാലിടറുകയായിരുന്നു. 577 അംഗങ്ങളുള്ള ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ജീന്‍-ലൂക്ക് മെലെന്‍ചോണ്‍ നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റേയും തീവ്ര വലതുപക്ഷത്തിന്റേയും ശക്തമായ നീക്കത്തിലാണ് മക്രോണിന് ഭരണം നഷ്ടമായത്.

മാക്രോണിന്റെ മധ്യപക്ഷ പാര്‍ട്ടി 200 മുതല്‍ 260 വരെ സീറ്റുകളില്‍ ഒതുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മറുപക്ഷത്തുള്ളവര്‍ 149-200 സീറ്റുകളും നേടി. മക്രോണിന്റെ സഖ്യകക്ഷിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. എങ്കിലും അധികാരം നേടണമെങ്കില്‍ ഇനി മറ്റ് ഏതെങ്കിലും പാര്‍ട്ടികളുമായി ഇവര്‍ക്ക് സഖ്യമുണ്ടാക്കി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏപ്രിലിലാണ് രണ്ടാം വട്ടവും ഫ്രാന്‍സിന്റെ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശകങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരാള്‍ ഭരണത്തുടര്‍ച്ച നേടിയത്.

പ്രസിഡന്‍ഷ്യല്‍ പാര്‍ട്ടി സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നും എല്ലാ സാദ്ധ്യതകളും ഇനി തങ്ങളുടെ കൈയ്യിലാണെന്നും തീവ്ര ഇടത് നേതാവ് ജാന്‍ ലൂക്ക് മിലേഷോ പ്രതികരിച്ചു. ഇടത് ആഭിമുഖ്യമുളളവരെയും കമ്യൂണിസ്റ്റുകളെയും ഒപ്പം കൂട്ടി സഖ്യമുണ്ടാക്കി മാക്രോണിനെതിരെ അണിനിരത്താന്‍ നേതൃത്വം നല്‍കിയത് ജാന്‍ ലൂക്ക് മിലേഷോ ആയിരുന്നു.

Latest News