Sunday, November 24, 2024

ഇന്ധനവില വര്‍ധന ഏപ്രില്‍ ഒന്ന് മുതല്‍; പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും

ഏപ്രില്‍ ഒന്ന് മുതല്‍ കേരളത്തില്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം കൂടും. ഒരു ലിറ്റര്‍ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയില്‍ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് വില വര്‍ധനവ്.

സാമൂഹ്യ സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. വിവിധ നികുതികള്‍ കാരണമാണ് അടിസ്ഥാന വില ലിറ്ററിന് 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയര്‍ന്ന വിലയിലേക്കെത്തിയത്. നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനത്തിന് ഒരു രൂപ എന്ന നിരക്കില്‍ കിഫ്ബിയിലേക്ക് ഈടാക്കുന്നുണ്ട്. ഇത് കൂടാതെയാണ് സെസും ഈടാക്കുന്നത്.

ലിറ്ററിന് 25 പൈസയാണ് സെസ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് രണ്ട് രൂപ സാമൂഹ്യ സെസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. ഒരു വര്‍ഷം 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇന്ധനസെസിലൂടെ പ്രതീക്ഷിക്കുന്നത്.

 

 

Latest News