Monday, November 25, 2024

നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടു

നൈജീരിയയിലെ ബെന്യൂ സ്റ്റേറ്റിലെ ഒരു ക്രിസ്ത്യന്‍ കര്‍ഷക സമൂഹത്തിലെ ഗ്രാമവാസികള്‍ക്ക് നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം. രാത്രിയില്‍ തീവ്രവാദികള്‍ എത്തി, ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു. കുറേപ്പേര്‍ ഓടിയൊളിച്ചു എങ്കിലും ഓടാന്‍ കഴിയാത്ത ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടു.

തീവ്രവാദികളെല്ലാം എകെ 47 തോക്കുകളും വെട്ടുകത്തികളും ഉപയോഗിച്ചിരുന്നതായി പ്രദേശവാസികള്‍ ഐസിസി ഉദ്യോഗസ്ഥനോട് പറഞ്ഞു. ‘അവരെല്ലാം മോട്ടോര്‍ സൈക്കിളില്‍, തോക്കും പിടിച്ച്, ‘അള്ളാഹു അക്ബര്‍’ എന്ന് അലറിക്കൊണ്ടിരുന്നു. ഞങ്ങളുടെ ഗ്രാമം ആക്രമിച്ച തീവ്രവാദികള്‍ തരാബ സംസ്ഥാനത്ത് നിന്നാണ് വന്നത്’ ഒരു ദൃക്സാക്ഷി പറഞ്ഞു. നൈജീരിയയിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കെതിരായ മറ്റ് ആക്രമണങ്ങളിലും സമാനമായ രീതിയാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ലോക്കോ കൗണ്ടിയിലെ പ്രാദേശിക സര്‍ക്കാര്‍ അതോറിറ്റി സ്ഥിരീകരിച്ചു. 12 പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

”രാത്രി 9 മണിയോടെ നടന്ന ആക്രമണം യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു. കര്‍ഷകര്‍ പകല്‍ കൃഷിപ്പണി ചെയ്ത് തളര്‍ന്നിരിക്കുമ്പോഴാണ് അക്രമികള്‍ വന്നത്. രാത്രിയില്‍ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോകുന്നതിനിടെയാണ് ആക്രമണം.’ – പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

 

Latest News