കടന്നുപോയ ഒരുവര്‍ഷം യുക്രയ്ന് ഒരേസമയം വേദനയുടേതും ഐക്യത്തിന്റേതുമായിരുന്നെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ സെലന്‍സ്കി. റഷ്യയുമായുള്ള യുദ്ധം ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റക്കെട്ടായി യുദ്ധത്തെ അതിജീവിച്ച യുക്രൈയ്ന് ജനതയെ സെലന്‍സ്കി അനുമോദിച്ചു. യുക്രൈയ്ന്റെ വിജയം സുനിശ്ചിതമാണെന്നും പറഞ്ഞു.
അനുസ്മരണങ്ങളും കൂട്ടായ്മകളും പ്രാര്‍ഥനാ യോഗങ്ങളും സംഘടിപ്പിച്ചാണ് യുക്രൈയ്ന്കാര് കടന്നുപോയ യുദ്ധവര്ഷത്തെ രേഖപ്പെടുത്തിയത്. യുദ്ധത്തിന്റെ ഒരു വര്‍ഷം അടയാളപ്പെടുത്തുന്ന പ്രത്യേക സ്റ്റാമ്പും സര്‍ക്കാര്‍ പുറത്തിറക്കി.
യുദ്ധം അവാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗുമായി ചര്‍ച്ച നടത്തുമെന്നും സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്ക് ചൈന ആയുധങ്ങള്‍ നല്‍കുന്നത് ഒഴിവാക്കാന്‍ പരമാവധ ശ്രമിക്കും. ഇതിലൂടെ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കുകയാണ് ലക്ഷ്യം. ലോകസമാധാനത്തിന് ഇത് വളരെ പ്രധാനമാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.