യുക്രൈന് യുദ്ധം മൂലം ഉടലെടുത്ത ആഗോള ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാനായി 450 കോടി ഡോളര്‍ ഈ വര്‍ഷം ചെലവഴിക്കുമെന്ന് വികസിത രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി വാഗ്ദാനം ചെയ്തു.
യുക്രൈനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള ധാന്യ കയറ്റുമതി നിലച്ചതോടെയാണ് വിവിധ രാജ്യങ്ങളിലായി 32.3 കോടി ജനങ്ങള്‍ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നത്. ഗോതമ്പ് കയറ്റുമതി പുനരാരംഭിക്കാനായി കരിങ്കടലിലെ യുക്രൈന്‍ തുറമുഖങ്ങള്‍ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന് ഉച്ചകോടി റഷ്യയോട് ആവശ്യപ്പെട്ടു.
യുക്രൈന്‍ ആക്രമണത്തിന്റെ പേരില്‍ റഷ്യയെ ശിക്ഷിക്കാനായി റഷ്യന്‍ ക്രൂഡിന് വില നിയന്ത്രണം ഏര്‍പ്പെടുത്താനും റഷ്യന്‍ സ്വര്‍ണം വിലക്കാനും ഉച്ചകോടി തീരുമാനിച്ചു. എന്നാല്‍ യുദ്ധം 3 മാസം പിന്നിട്ടതോടെ ആഗോളതലത്തില്‍ ഗുരുതരമായ ഭക്ഷ്യ പ്രതിസന്ധിയുണ്ട്. യുക്രൈന് സൈനിക, സാമ്പത്തിക പിന്തുണ തുടരാനും ജി7 തീരുമാനിച്ചു.