കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വര്‍ധിച്ചു വരുന്ന ഗാഡ്‌ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്. മൊബൈല്‍ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്ഷന്‍.കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആണ്‍കുട്ടികളില്‍ ആണ് അഡിക്ഷന്‍ കൂടുതല്‍ കാണാറുള്ളത്. ഈ സാഹചര്യത്തിലാണ് പോലീസ് ചില നിര്‍ദേശങ്ങളുമായി എത്തിയിരിക്കുന്നത്.
പോലീസ് നല്‍കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്…
* ജോലിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന രീതിയില്‍ അനാവശ്യമായ ആപ്പുകള്‍ /ചാനലുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ / ബ്ലോക്ക് ചെയ്യുക.
* നിങ്ങള്‍ക്ക് ഉപയോഗശൂന്യമായി തോന്നുന്ന ഗ്രൂപ്പുകളില്‍ നിന്നും പുറത്തുകടക്കുക.
* അനാവശ്യമായ ആശയവിനിമയം തടയുക.
* കാര്യക്ഷമത വര്‍ധിപ്പിക്കുന്ന ആപ്പുകള്‍ ഉപയോഗിക്കുക.
* ഓരോ പ്രവര്‍ത്തിക്കും കൃത്യമായ സമയം നിശ്ചയിക്കുക. (വിനോദം ആയാലും ജോലി സംബന്ധമായാലും)
* ഉറക്കത്തിന് മുമ്പും അതിരാവിലെയും ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക.
* നടക്കാന്‍ പോവുക, വ്യായാമം ചെയ്യുക, പൂന്തോട്ട പരിപാലനം പോലുള്ള പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുക.
* നിങ്ങളുടെ ഫോണിലെ അറിയിപ്പുകള്‍ (നോട്ടിഫിക്കേഷന്‍) ഓഫ് ആക്കുക.
* നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, വിനോദങ്ങളില്‍ ഏര്‍പ്പെടുക.
* ജോലി ഒഴികെയുള്ള സമയം ഗാഡ്ജറ്റ് ഉപയോഗങ്ങളില്‍ നിന്ന് 14 ദിവസത്തേക്ക് മാറിനില്‍ക്കുക. അതിനുശേഷം ഉപയോഗം ക്രമീകരിക്കുകയും ചെയ്യുക.
ഗാഡ്‌ജെറ്റ് ആസക്തിയില്‍ നിന്നും മുക്തി നേടുവാന്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.bodhini.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.