Wednesday, December 4, 2024

ഇന്ത്യയുടെ ഗഗൻയാൻ ആദ്യഘട്ടം ജനുവരിയിൽ

ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാദൗത്യമാണ് ഗഗൻയാൻ. ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഈ ദൗത്യത്തിന്റെ ആദ്യഘട്ടം ജനുവരിയിൽ നടക്കുമെന്ന് ഐ. എസ്. ആർ. ഒ. ചെയർമാൻ എസ്. സോമനാഥ് വെളിപ്പെടുത്തി. ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ മാസം ആദ്യമാണ് ഗഗൻയാൻ ആദ്യഘട്ട വിക്ഷേപണം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നത്. പിന്നീട് സാങ്കേതിക കാരണങ്ങളാൽ ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഗഗൻയാൻ 1 (ജി1), ഗഗൻയാൻ 2 (ജി2), ഗഗൻയാൻ 3 (ജി3) എന്നീ മൂന്ന് ആളില്ലാ പരീക്ഷണദൗത്യങ്ങൾ ആദ്യം നടത്താനാണ് തീരുമാനം. ഇതിനായുള്ള തയ്യാറെടുപ്പുകൾ ഐ. എസ്. ആർ. ഒ. നടത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ മനുഷ്യനുപകരം ‘വ്യോംമിത്ര’ എന്ന റോബോട്ട് ആയിരിക്കും ഗഗൻയാൻ പദ്ധതിയുടെ ഭാഗമാക്കുക. ഈ പദ്ധതികൾ വിജയകരമാക്കിയതിനുശേഷം 2026 അവസാനത്തോടെ മനുഷ്യയാത്രാദൗത്യം നടക്കുമെന്നാണ് പ്രതീക്ഷ എന്ന് സോമനാഥ് വ്യക്തമാക്കി. ഗഗൻയാൻ ദൗത്യപേടകത്തിന്റെ അതേ വലിപ്പത്തിലും മാതൃകയിലുമാണ് ഗഗൻയാന്റെ ആദ്യഘട്ടത്തിലുള്ള ഈ മൂന്നു ദൗത്യങ്ങളും നടത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News