Sunday, November 24, 2024

ഗഗൻയാൻ ദൗത്യം ഈ മാസം 21ന്

ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യ പേടകം ഗഗൻയാന്‍ പരീക്ഷണത്തിനായി ഒരുങ്ങി. ഈ മാസം 21ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതു സംബന്ധിച്ച വിവരം പങ്കുവച്ചത്.

ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായുള്ള ഗഗൻയാന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ് 21ന് നടക്കുക. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് (ടിവി-ഡി1) എന്ന വിക്ഷേപണ വാഹനമാണ് വിക്ഷേപിക്കുക. ദൗത്യത്തിന്റെ ക്രൂ മൊഡ്യൂൾ പരിശോധിക്കുന്നതിനായാണ് പരീക്ഷണം നടക്കുന്നത്. പരീക്ഷണ മൊഡ്യൂളിനെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുകയും സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ എത്തിക്കുകയും നാവികസേന ഇത് വീണ്ടെടുക്കുകയും ചെയ്യും.

കൂടാതെ, ബഹിരാകാശത്തേക്ക് കയറുമ്പോൾ പേടകത്തിന് പ്രശ്‌നമുണ്ടായാൽ ജീവനക്കാരെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുളള ക്രൂ എസ്‌കേപ്പ് സംവിധാനവും ടിവി-ഡി 1 പരീക്ഷിക്കും. ടിവി-ഡി1-ന് പിന്നാലെ ടിവി-ഡി2 ഈ വർഷം തന്നെ വിക്ഷേപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Latest News