Sunday, November 24, 2024

ഇസ്രയേൽ പൊലീസിനു യൂണിഫോം നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ച് കണ്ണൂരിലെ വസ്ത്ര നിർമ്മാണ യൂണിറ്റ്

ഇസ്രയേൽ പൊലീസിനു യൂണിഫോം നിര്‍മ്മിച്ചുനല്‍കുന്നത് താത്കാലികമായി നിര്‍ത്തിയതായി കണ്ണൂരിലെ വസ്ത്ര നിർമ്മാണ യൂണിറ്റായ മരിയ അപ്പാരല്‍സ്. സമാധാനം പുനസ്ഥാപിക്കുന്നത് വരെ പുതിയ ഓർഡറുകള്‍ സ്വീകരിക്കില്ലെന്നും കമ്പനി എംഡി അറിയിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജിവ് പ്രസ്താവനയിലൂടെ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മന്ത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രയേൽ പൊലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്.

മരിയൻ അപ്പാരൽസിനെക്കുറിച്ച് എഡിറ്റ് കേരളതയ്യാറാക്കിയ ഫീച്ചര്‍ വായിക്കാന്‍: https://editkerala.com/kerala-has-been-supplying-uniforms-to-the-israeli-police-for-the-past-eight-years/

Latest News