Monday, November 25, 2024

ഗാസയില്‍ വെടിനിര്‍ത്തല്‍ അകലെ

ഗാസയില്‍ റംസാന്‍ വ്രതാരംഭത്തിലും വെടിനിര്‍ത്തല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയ്ക്ക് മങ്ങല്‍. കെയ്റോയില്‍ നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്താനായില്ല. ഇസ്രയേല്‍ ബഹിഷ്‌കരിച്ച ചര്‍ച്ചയില്‍ ഹമാസിനെക്കൂടാതെ അമേരിക്ക, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് പങ്കെടുത്തത്. ആറാഴ്ചത്തെ വെടിനിര്‍ത്തലിന് പകരമായി 40 ബന്ദികളെ മോചിപ്പിക്കണമെന്നാണ് പാരീസില്‍ നടന്ന ചര്‍ച്ചക്കുപിന്നാലെയുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ കരടിലുണ്ടായിരുന്നത്. എന്നാല്‍ കെയ്റോയില്‍ നടന്ന മൂന്നു ദിവസത്തെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല.

റംസാനുമുമ്പ് വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഗാസയില്‍ കുട്ടികള്‍ മാര്‍ച്ച് നടത്തി. പ്രതീകാത്മക ശവമഞ്ചവും പേറിയായിരുന്നു മാര്‍ച്ച്. പ്രദേശത്ത് അടിയന്തരവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ വേണമെന്ന് ആസിയാന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും മെല്‍ബണില്‍ നടന്ന ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു.

 

Latest News