ഗൗതം അദാനിയുടെ പിറന്നാള്‍ പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാറ്റിവെക്കുമെന്ന് കുടുംബം. ഗൗതം അദാനിയുടെ 60-ാം പിറന്നാളിന്റെ ഭാഗമായാണ് 60,000 കോടി (7.7 ബില്യണ്‍ ഡോളര്‍) രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്നത്.
അദാനി ഫൗണ്ടേഷന് വഴിയായിരിക്കും പണം ചെലഴിക്കുകയെന്ന് ബ്ലൂംബര്‍ഗിന് നല്കിയ അഭിമുഖത്തില്‍ അദാനി പറഞ്ഞു. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തില്‍ ഇത്രയും വലിയൊരു തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവെക്കുന്നത് ഇതാദ്യമായാണെന്ന് ഗൗതം അദാനിയുടെ പിതാവ് ശാന്തിലാല്‍ അദാനി വ്യക്തമാക്കി.
ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം തൊഴില്‍പരമായ വികസനം തുടങ്ങിയവയ്ക്കായിരിക്കും തുക ചിലവഴിക്കുക.