Sunday, November 24, 2024

ഗാസയില്‍ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുന്നു

ആറുമാസമായി തുടരുന്ന ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഏറെ ദുരിതം നേരിടുന്ന ഗാസയില്‍ ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടിക്ക് ജീവന്‍ നഷ്ടപ്പെടുന്നുവെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എടുത്തുപറയുന്നു. വെടിനിര്‍ത്തലിനുള്ള ആഹ്വാനവും, മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുള്ള അപേക്ഷയും പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധസാഹചര്യങ്ങള്‍ ഏറെ ദുരിതത്തിലാക്കിയ കുട്ടികളുടെ സ്ഥിതികള്‍ ഏറെ രൂക്ഷമായി പ്രദേശത്ത് തുടരുന്നു. ഗാസയിലെ സ്‌കൂളുകളും ആശുപത്രികളും നശിപ്പിക്കുന്നത് സാധാരണമായി മാറിയിരിക്കുന്നു. 36 ഹോസ്പിറ്റലുകളില്‍ 30 എണ്ണവും ബോംബ് വീണു നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ സ്ഥിതി നിരവധിയാളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതും ഏറെ ആശങ്കാജനകമാണ്.

ആറുമാസത്തെ സംഘര്‍ഷത്തില്‍, ഏകദേശം 26,000 കുട്ടികള്‍ കൊല്ലപ്പെടുകയും, ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു. സാധാരണ ആളുകള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളുടെ കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട്, കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനയിലെ അംഗങ്ങള്‍ ഇറ്റലിയിലെ റോമില്‍ ഒരു ബാനറും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു.

 

 

Latest News