Wednesday, May 14, 2025

ഇസ്രായേല്‍-ഹമാസ് യുദ്ധം: പാലസ്തീന്‍ ഭാഗത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 34,500 കടന്നു

ഇസ്രായേലും ഹമാസും തമ്മില്‍ ഏഴ് മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ പാലസ്തീന്‍ പ്രദേശത്ത് മരണ സംഖ്യ 34,500 കടന്നു. ഇതുവരെ 34,535 പേരെങ്കിലും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 47 മരണങ്ങള്‍ സംഭവിച്ചെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറയുന്നു. ഒക്ടോബര്‍ 7 ന് ഹമാസ് ഭീകരര്‍ ഇസ്രായേലിനെ ആക്രമിച്ചതിന് പിന്നാലെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേല്‍ ആക്രമണത്തില്‍, ഗാസ മുനമ്പില്‍ 77,704 പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

 

Latest News