Monday, November 25, 2024

നിക്കരാഗ്വേയുടെ ഹര്‍ജി തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി

ജര്‍മനി ഇസ്രയേലിന് വംശഹത്യ നടത്താന്‍ സൈനിക സഹായം നല്‍കുന്നത് നിര്‍ത്താന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് നിക്കരാഗ്വേ നല്‍കിയ ഹര്‍ജി തള്ളി അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ). അത്തരത്തില്‍ ഉത്തരവിടേണ്ട നിയമ സാഹചര്യമില്ലെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്. ഗാസയ്ക്കെതിരായ ആക്രമണം ആരംഭിച്ചതിനുശേഷം ഇസ്രായേലിലേക്ക് ആയുധങ്ങളൊന്നും അയച്ചിട്ടില്ലെന്ന് ജര്‍മനി വാദിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ അഭയാര്‍ഥി ഏജന്‍സിക്ക് ഫണ്ട് നല്‍കുന്നത് പുനസ്ഥാപിക്കാന്‍ ജര്‍മനിയോട് ഉത്തരവിടാനും നിക്കരാഗ്വേ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ ഇസ്രായേലിന് നല്‍കുന്ന പിന്തുണയില്‍ പ്രതിഷേധിച്ച് പലസ്തീന്‍ അതോറിറ്റിയിലെ ജര്‍മന്‍ പ്രതിനിധി ഒലിവര്‍ ഒവ്സയെ ബിര്‍സെയ്ത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ തുരത്തി. റാമള്ളയിലെ സര്‍വകലാശാല ക്യാമ്പസില്‍ പലസ്തീന്‍ മ്യൂസിയം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഒലിവര്‍. അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 47 പേര്‍ ഗാസയില്‍ കൊല്ലപ്പെട്ടു.

 

Latest News