ജര്‍മനിയില്‍ കഞ്ചാവ് കുറഞ്ഞയളവില്‍ കൈവശം വയ്ക്കാന്‍ അനുവദിക്കുന്ന നിയമം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു. നിയമപ്രകാരം മുതിര്‍ന്നവര്‍ക്ക് 25 ഗ്രാംവരെ കൈവശം വയ്ക്കാനും മൂന്ന് ചെടി വളര്‍ത്താനും സാധിക്കും. 21 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഒരു മാസം 50 ഗ്രാംവരെ കൈവശം വയ്ക്കാന്‍ അനുവാദമുണ്ട്. 18നും 21നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 30 ഗ്രാം കഞ്ചാവ് സൂക്ഷിക്കാം.
യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയും ലക്സംബര്‍ഗും കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയതിനു പിന്നാലെയാണ് ഈ തീരുമാനം. കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്.
പ്രതിപക്ഷത്തിന്റെയും ആരോഗ്യ സംഘടനകളുടെയും എതിര്‍പ്പുകള്‍ക്കിടയിലാണ് കഞ്ചാവിന് നിയമസാധുത നല്‍കിയത്. 226 പേര്‍ എതിര്‍ത്തപ്പോള്‍ 407 പേര്‍ അനുകൂലമായി വോട്ട് ചെയ്തു.