Friday, April 11, 2025

ജിയാനി ഇന്‍ഫന്റിനോ വീണ്ടും ഫിഫ തലപ്പത്തേക്ക്

അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും ജിയാനി ഇന്‍ഫന്റിനോ. റുവാണ്ടയില്‍ നടന്ന എഴുപത്തിമൂന്നാം ഫിഫ ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഇന്‍ഫന്റിനോയുടെ വിജയം.

തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫിഫയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുന്നത്. 2027-വരെ ഇന്‍ഫന്റിനോ അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും. പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും ഇത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇന്‍ഫന്റിനോ പറഞ്ഞു.

‘നിരവധിപേര്‍ എന്നെ സ്നേഹിക്കുന്നുണ്ടെന്നറിയാം, ഇനി എന്നെ വെറുക്കുന്നവരോടും സ്നേഹം മാത്രമെയൊള്ളു’ -ഇന്‍ഫന്റിനോ അറിയിച്ചു. 2019-2022 കാലയളവില്‍ ഫിഫയുടെ വരുമാനം റെക്കോര്‍ഡിട്ടെന്നും വരും വര്‍ഷങ്ങളിലും വലിയ വരുമാനവര്‍ദ്ധനവാണ് ലക്ഷ്യമിടുന്നതെന്നും ഇന്‍ഫന്റിനോ വ്യക്തമാക്കി.

 

 

Latest News