ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും 2027-ഓടെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം മാറുമെന്നാണ് പ്രതീക്ഷയെന്നും ഐ.എം.എഫ് (അന്താരാഷ്ട്ര നാണയനിധി) ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ?ഗോപിനാഥ്. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
‘വിവിധ ഘടകങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും മികച്ചതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഞങ്ങള്‍ പ്രതീക്ഷിച്ചതിലും ഏറെ മെച്ചപ്പെട്ടതായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. ഈ സാമ്പത്തിക വര്‍ഷത്തിലും ഇത് പ്രതിഫലിക്കും’, അവര്‍ പറഞ്ഞു.